'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിന് അനിവാര്യം- നരേന്ദ്ര മോദി


'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ മാസവും ഓരോയിടത്തായി തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് വലിയ സാമ്പത്തിക ബാധ്യതഉണ്ടാക്കുന്ന ഒന്നാണ്. വിഷയം ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനാ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും പ്രിസൈഡിംഗ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിൽ നരേന്ദ്രമോദി ആവശ്യപ്പെട്ടു.

1 view0 comments
 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020