യുവ കൂട്ടായ്മയിൽ വീണ്ടും നെൽകൃഷി ആരംഭിച്ചു.
കിഴുപറമ്പ : സോളിഡാരിറ്റിയും എസ്.ഐ.ഒ അരീക്കോട് ഏരിയയും സംയുക്തമായി കീഴുപറമ്പ് വാളക്കര കാരാട്ട് പാടത്ത് ചെയ്യുന്ന നെൽകൃഷിയുടെ ഭാഗമായി നടന്ന ഞാറു നടീൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മൊയ്നുദ്ദീൻ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇത് രണ്ടാം തവണയാണ് ഈ യുവ കൂട്ടായ്മ കാരാട്ട് പാടത്ത് നെൽകൃഷി ഇറക്കുന്നത്.ചടങ്ങിൽ കിഴുപറമ്പ കൃഷി ഓഫീസർ ഷഹാന സി ,സോളിഡാരിറ്റി ഏരിയാ പ്രസിഡൻ്റ് ഷംസുദ്ധീൻ എം , എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡൻ്റ് സൽമാനുൽ ഫാരിസ് .കോഎർത്ത് ഫൗണ്ടേഷൻ ഡയറക്ടർ മാഹിർ ആലം ,ജമാഅത്തെ ഇസ്ലാമി അരീക്കോട് ഏരിയാ പ്രസിഡൻ്റ് കരീം മാസ്റ്റർ, വൈ കെ അബ്ദുല്ല, കെ സമീറുല്ല, അമാൻ വൈ കെ തുടങ്ങിയവർ സംബന്ധിച്ചു.0 comments