പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; കോടിയേരി അവധിയില്‍ പ്രവേശിച്ചു


കോടിയേരി ബാലകൃഷണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തുടർ ചികിത്സക്കായി അവധിയിൽ പ്രവേശിച്ചുവെന്നാണ് സി.പി.എം വിശദീകരണം. എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനാണ് പകരം ചുമതലയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു


. ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്‍റെ പേരില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിശദീകരണം.

0 comments