ആംബുൻസുകൾക്ക് ആകാശവാണിയുടെ സംഗീതം. നിയമം ഉടനെന്ന് കേന്ദ്രമന്ത്രി.

രാജ്യത്ത് വാഹനങ്ങളിൽ സംഗീത ഉപകരണങ്ങളുടെ ശബ്‌ദമുള്ള ഹോണുകൾ നിർബന്ധമാക്കുന്ന നിയമം ഉടനെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ചൊവ്വാഴ്‌ച മഹാരാഷ്‌ട്രയിൽ നടന്ന ഹൈവേ ഉൽഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ നിയമം നടപ്പായാൽ പുറത്തിറങ്ങുന്ന വാഹനങ്ങളുടെ ഹോണുകളായി സംഗീത ഉപകരണങ്ങളുടെ ശബ്‌ദം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മന്ത്രി വ്യക്‌തമാക്കി. ആംബുലൻസിന് ആകാശവാണി പുലർകാലങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന ട്യൂൺ, പൊലീസ് വാഹനത്തിനും ഇന്ത്യൻ സംഗീത ഉപകരണ ശബ്ദം. ഫ്‌ളൂട്ട്, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം എന്നിവയുടെ ശബ്ദമാണ് കൊണ്ടുവരുന്നതെന്നും അതുവഴി സൈറൺ മുഴങ്ങുന്നതിന് അറുതി വരുത്തണമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.ആബുംലൻസിന്റെയും പൊലീസിന്റെയും വാഹനങ്ങളിൽ നിലവിലെ സൈറണുകൾക്ക് പകരം ആകാശവാണിയിലെ ട്യൂൺ കൊണ്ടുവരുന്നതിനെ കുറിച്ചും പഠിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുലർകാലങ്ങളിൽ ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ട്യൂൺ ഏറെ ഹൃദ്യമാണെന്നും അവ ആംബുലൻസുകളിൽ ഉപയോഗിക്കുന്നത് ജനങ്ങൾക്ക് സുഖകരമായ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരടക്കം പോകുമ്പോൾ ഉച്ചത്തിൽ കേൾക്കുന്ന സൈറണുകൾ ഏറെ അരോചകമാണെന്നും കാതുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും മന്ത്രി തുറന്നുപറഞ്ഞു.

0 comments