സിനിമയില്‍ 37 വര്‍ഷങ്ങള്‍; ആദ്യചിത്രത്തിന്‍റെ ഓര്‍മയില്‍ റഹ്മാന്‍

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ എണ്‍പതുകളുടെ സ്വന്തമായിരുന്നു റഹ്മാന്‍. റഹ്മാന്‍റെ പാട്ടുകളും ഡാന്‍സുമെല്ലാം അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു. ഒരു സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് റഹ്മാന്‍. സിനിമയില്‍ 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് താരം.

1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ സിനിമയിലെത്തുന്നത്. രവി പുത്തൂരാന്‍ എന്ന വികൃതിയായ വിദ്യാര്‍ഥിയായി റഹ്മാന്‍ മലയാള സിനിമയിലേക്ക് ചേക്കേറി. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടിയിരുന്നു.ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടിയിരുന്നു. സുഹാസിനിയും മമ്മൂട്ടിയുമായിരുന്നു നായികാനായകന്‍മാര്‍.

വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തില്‍ ആലീസ് എന്ന അധ്യാപികയുടെ വേഷത്തില്‍ സുഹാസിനിയും ആലീസിന്റെ കാമുകനായ ക്യാപ്റ്റൻ തോമസായി മമ്മൂട്ടിയുമെത്തി.


0 comments