സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്ഫോം ടിക്കറ്റ് കിട്ടും, ടിക്കറ്റ് നിരക്ക് 50 രൂ


പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപ, എല്ലാ

സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഇനി പ്ലാറ്റ്ഫോം ടിക്കറ്റ് കിട്ടും. 18 മാസത്തിനുശേഷം തിരുവനന്തപുരം ഡിവിഷനിൽ ഇന്ന് പ്ലാറ്റ് ഫോം ടിക്കറ്റ് നൽകി തുടങ്ങി. ടിക്കറ്റ് നിരക്ക് 50 രൂപയാണ്.

2022 ജനുവരി വരെയാണ് നിരക്ക് വർധനവെന്നാണ് അധികൃതർ പറയുന്നത്.

പാലക്കാട് ഡിവിഷനിൽ മേയ് ഒന്നുമുതൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകിത്തുടങ്ങിയിരുന്നു. 50 രൂപ തന്നെയാണ് ഇവിടുത്തെയും പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക്. കോവിഡ് നിയന്ത്രണത്തിന് മുമ്പ് 10 രൂപ മാത്രമായിരുന്നു എല്ലാ സ്റ്റേഷനുകളിലേയും പ്ലാറ്റ്ഫോം ടിക്കറ്റിന്റെ നിരക്ക്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് ഇപ്പോൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.ഇതുവരെ തിരുവനന്തപുരം ഡിവിഷനിലെ ഒരു സ്റ്റേഷനിലും പ്ലാറ്റ്ഫോം ടിക്കറ്റ് നൽകിയിരുന്നില്ല. തൃശ്ശൂർ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ മുഴുവൻ സ്റ്റേഷനുകളിലെയും രണ്ടാം കവാടവും റെയിൽവേ തുറന്നുകൊടുത്തുട്ടുണ്ട്.

0 comments