നവരാത്രി ആഘോഷം കഴിഞ്ഞു മടങ്ങുന്നതിനിടെ യുപിയില്‍ 19കാരിയെ കൂട്ടമാനഭംഗം ചെയ്തു

നവരാത്രി ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ 19കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ആരതി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴാണ് മൂന്ന് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് പിറകിലുള്ള സ്ഥലത്തുകൊണ്ടുപോയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പ്രതികളെ മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കേസില്‍ അന്വഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.0 comments