സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി

സംസ്ഥാനത്തെ എഞ്ചിനിയറിംഗ് സംവരണത്തിലും മെറിറ്റ് അട്ടിമറി. കൊല്ലം ടി.കെ.എമ്മിലും തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജിലും 1,300ാം റങ്കുകാരനും മുന്നാക്ക സംവരണത്തില്‍ പ്രവേശനം ലഭിച്ചു. കെല്ലം ടി.കെ.എമ്മില്‍ 763 ഉം തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍ 800മാണ് ഒ.ബി.സി വിഭാഗത്തില്‍ പ്രവേശനം ലഭിച്ചവരുടെ അവസാന റാങ്ക്. മുന്നാക്ക സംവരണം കഴിഞ്ഞ വര്‍ഷം തന്നെ എം.ബി.ബി.എസില്‍ നടപ്പാക്കിയിരുന്നു. ഈ വര്‍ഷമാണ് ഇത് എഞ്ചിനിയറിംഗില്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്‍റെ മാനദണ്ഡങ്ങള്‍‌ അനുസരിച്ച് അദ്യമായി നടപ്പാക്കിയ റാങ്കിംഗാണ് ഇത്. ഈ റാങ്കിംഗിലാണ് ഇപ്പോള്‍ ഇത്തരമൊരു അട്ടിമറി നടന്നിരിക്കുന്നത്.


0 comments