റോളർ സ്കേറ്റിംഗ് മേള; പങ്കെടുക്കാൻ മലപ്പുറത്ത് നിന്നു സഹോദരിമാർ


തിരൂർക്കാട് : പഞ്ചാബിൽ നടക്കുന്ന ദേശീയ റോളർ സ്കേറ്റിംഗ് മേളയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി തിരൂർക്കാട് നിന്നും രണ്ട് മിടുക്കികൾ.


തിരൂർക്കാട് സ്വദേശികളും എ.എം ഹൈസ്കൂളിലെ വിദ്യാർഥിനികളുമായ സഹോദരിമാരായ കോൽക്കാട്ടിൽ റയ തൗഫീഖും റന തൗഫീഖുമാണ് കേരളത്തിനെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നത്.ഈ മാസം 9 മുതൽ 14 വരെ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന റോളർ സ്കേറ്റിംഗ് മത്സരത്തിൽ ഇവർ മികച്ച വിജയം നേടിയിരുന്നു.ഡിസംബർ 14 മുതൽ 19 വരെ പഞ്ചാബിലെ മൊഹാലിയിലാണ് നാഷണൽ മേള അരങ്ങേറുന്നത്.

തുടർച്ചയായി നാല് തവണ സ്റ്റേറ്റ് റോളേർ സ്കേറ്റിങ് മത്സരത്തിൽ ജില്ലയെ പ്രതിനീധീകരിക്കുന്നവരാണ് ഇരുവരും.


2019 റോളർ സ്കേറ്റിംഗ് സംസ്ഥാന മേളയിൽ മലപ്പുറം ജില്ലയുടെ ഏക പോയിന്റ് റയ തൗഫീഖിന്റേതായിരുന്നു.

തിരൂർക്കാട് എ.എം.എച്ച്.എസിലെ അധ്യാപക ദമ്പതികളായ തൗഫീഖ് ഇബ്രാഹിം സനിയ്യ എന്നിവരുടെ മക്കളാണ് ഇരുവരും.

0 comments