മലപ്പുറം ജില്ലയിലെ അധ്യാപന ഒഴിവുകൾ, സീറ്റ് ഒഴിവുകൾ


അധ്യാപന ഒഴിവുകൾ


◆ മഞ്ചേരി എൻ. എസ്. എസ് കോളജിൽ കായികാധ്യാപകന്റെ ഒഴിവ്. കൂടിക്കാഴ്ച ഈ മാസം 25ന് 11 മണിക്ക്


◆ കാരക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എ സിടി അറബിക് (ജൂനിയർ) കൂടിക്കാഴ്ച്ച ഈ മാസം 22ന് 10 മണിക്ക്


സീറ്റ് ഒഴിവ്


◆ മലപ്പുറം ഗവ. വനിതാ കോളജിൽ ഒന്നാം വർഷ ബിഎ ഇസ്ലാമിക് ഹിസ്റ്ററി, ബിഎ ഇംഗ്ലിഷ്,കെമിസ്ട്രി എന്നീ വിഷയങ്ങളിൽ എസ്ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അഭിമുഖം ഈ മാസം 22ന് 10 മണിക്ക്◆ കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ബിഎ ഉറുദു, ബിഎസ്സി മാത്‌സ്, ബിടിഎച്ച്എം, ബികോം, ബിഎ ഫങ്ഷനൽ ഇംഗ്ലിഷ് കോഴ്സുകളിൽ എസി, എസ്ടി, അംഗപരിമിതർ, സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ സീറ്റ് ഒഴിവ്. അഭിമുഖം ഈ മാസം 22ന് 10 മണിക്ക്.


◆ ചേളാരി എകെഎൻഎം ഗവ. പോളി ടെക്നിക് കോളജിൽ ത്രി വത്സര ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്പോട്ട് അഡ്മിഷൻ ഇന്ന് 1.30ന്


◆ മങ്കട ഗവ. കോളജിൽ ബിഎസ്സി മാത്തമാറ്റിക്സ് ഒഇസി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. ഈ മാസം 22ന് 2മണിക്ക് മുൻപ് നേരിട്ട് അപേക്ഷിക്കണം 04933-202135.

0 comments