മൂന്നു കാർഷിക നിയമങ്ങളും പിൻവലിച്ച് കേന്ദ്രസർക്കാർ ; കർഷകരുടെ വേദന മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി


വിവാദമായ മൂന്നു കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചെന്നും പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം അവസാനത്തോടെ നിയമം ഇല്ലാതാകും. കർഷകൾ ഭൂരിഭാഗവും ദരിദ്രരാണെന്നും അവരുടെ വേദന മനസ്സിലാക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ രാജ്യത്തെ അഭിംസബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം. നിയമം മൂലമുണ്ടായ ബുദ്ധിമുട്ടിൽ കർഷകരോട് പ്രധാനമന്ത്രി മാപ്പു പറയുകയും ചെയ്തു. രണ്ട് വർഷത്തേക്ക് നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുമെന്നും പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും മൂന്ന് കാർഷിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിയമം എന്തുകൊണ്ട് പിൻവലിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞില്ല.നിയമങ്ങൾ രാജ്യത്താകമാനം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയാക്കിയിരുന്നു. ഇവയാണ് അഞ്ചു സംസ്ഥാനങ്ങളിലടക്കം നിരവധി തെരഞ്ഞെടുപ്പകൾ നടക്കാനിരിക്കെ മോദി സർക്കാർ പിൻവലിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി. വരുന്ന ശൈത്യകാല പാർലമെൻറ് സമ്മേളനത്തിലാണ തുടർനടപടി ഉണ്ടാകുക. നിയമം പിൻവലിച്ചില്ലെങ്കിൽ പാർലമെൻറിലേക്കും എം.പിമാരുടെ ഓഫിസുകളിലേക്കും കർഷക സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചിരുന്നു.


0 comments