
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ഇ.ഡി ആസ്ഥാനത്ത് എന്‍.സി.ബി സംഘമെത്തി

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്ന ഇ.ഡി ആസ്ഥാനത്ത് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയിലെ ഉദ്യോഗസ്ഥരെത്തി. എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്തേക്കുമെന്ന സൂചനയുണ്ട്. കുടുംബത്തെയും അഭിഭാഷകനേയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബന്ധം ബിനീഷിനുണ്ടോ എന്നാണ് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിക്കുന്നത്.