2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്​ന്യൂഡൽഹി: 2022ൽ ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക്​ പ്രഖ്യാപിച്ച്​ തൊഴിലാളി സംഘടനകൾ. കാർഷിക പ്രശ്​നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ്​ പൊതുപണിമുടക്കിന്​ ആഹ്വാനം.


പാർലമെന്‍റിൽ ബജറ്റ്​ സമ്മേളനം നടക്കുന്നതിനിടയിലാകും പണിമുടക്ക്​. നേരത്തേ തൊഴിലാളികളുടെ സംയുക്ത യോഗം ചേർന്നിരുന്നു. പണിമുടക്കിന്​ ആഹ്വാനം ചെയ്​തെങ്കിലും തീയതി പ്രാഖ്യാപിച്ചിരുന്നില്ല.‘ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തിയാണ്​ പണിമുടക്ക്​. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായെങ്കിലും പൊതുമേഖല സ്​ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, വ്യവസായ മേഖലയിലെ പ്രശ്​നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ്​ പണിമുടക്ക്​.

0 comments