മലബാർ മേഖലയിൽ കനത്ത മഴ:, മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു

കരിപ്പൂരിൽ മുണ്ടോട്ട് പാടത്ത് മണ്ണിടിഞ്ഞ് വീണ് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. റിസാന (എട്ട് ), റിൻസാന (ഏഴുമാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നത് . ഇയാളുടെ പേരക്കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുടെ മതാവിന്റെ വീടാണിത്.കനത്ത മഴയിൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് അപകടം. വീടിന് സമീപത്തെ മതിൽക്കെട്ട് തകർന്നാണ് അപകടം. മറ്റൊരു വീടിന്റെ നിർമാണം ഇതിന് മുകളിൽ നടക്കുന്നുണ്ട്. ഇതിന്റെ ചുറ്റുമതിൽ തകർന്ന് വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത് കല്ലുകൾ വന്ന് പതിച്ചു. മണ്ണിനടിയിൽ നിന്നാണ് കുട്ടികളെ പുറത്തെടുത്തത്. കുട്ടികളുടെ ഉമ്മയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരും വീട്ടിലുണ്ടായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

0 comments