നെറ്റില്ലാത്ത ഫോൺ ഇനി യു.പി.ഐ ഉപയോഗിച്ച് റീചാർജ് ചെയ്യാം; പുതിയ സൗകര്യവുമായി വോഡഫോൺ ഐഡിയ

ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും ഡിജിറ്റൽ തൽപരരല്ലാത്ത ഉപഭോക്താക്കൾക്കും യു.പി.ഐ ഐ.ഡി ഉപയോഗിച്ച് റീചാർജ് ചെയ്യാനുള്ള സൗകര്യമൊരുക്കി വോഡഫോൺ ഐഡിയ. പേടിഎമ്മുമായി സഹകരിച്ചാണ് വോഡഫോൺ ഐഡിയ പുതിയ നീക്കം നടത്തുന്നത്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ലക്ഷക്കണക്കിനാളുകൾ റീചാർജ് ചെയ്യാനായി കടകൾ സന്ദർശിക്കേണ്ട സാഹചര്യമാണ് ഇതുവഴി ഒഴിവാകുന്നത്. മൊബൈൽ ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും പേടിഎം ഉപയോക്താക്കളല്ലാത്തവർക്കും എളുപ്പത്തിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

യു.എസ്.എസ്.ഡി ചാനൽ വഴി *99# സേവനം അധിഷ്ഠിതമായാണ് ഇതു പ്രവർത്തിക്കുന്നത്. ഈ സേവനം വഴി സ്മാർട്ട്‌ഫോൺ അല്ലാത്ത അടിസ്ഥാന ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്കും ഫോണിൽ നെറ്റില്ലാത്തവർക്കും മൊബൈൽ ബാങ്കിങ് ഇടപാടുകൾ നടത്താൻ കഴിയും.

ഉപഭോക്താക്കളെ കണക്ടഡായും സുരക്ഷിതരായും തുടരാൻ പിന്തുണക്കുകയാണ് ലക്ഷ്യമെന്ന് വോഡഫോൺ ഐഡിയ വിപണന വിഭാഗം ഡയറക്ടർ അവ്നീഷ് ഖോസ്ല ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ കണക്ടഡ് ആയി തുടരാൻ സഹായിക്കുന്ന നിരവധി നടപടികളാണ് കഴിഞ്ഞ രണ്ടു മാസങ്ങളിൽ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റലായി കണക്ടഡ് അല്ലാത്ത നിരവധി ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പേടിഎമ്മുമായുള്ള ഈ സഹകരണം. മൊബൈൽ ഇന്റർനെറ്റോ ആപ്പോ ഇല്ലാതെ റീചാർജ് ചെയ്യാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


0 views0 comments
 
  • Facebook
  • Twitter
  • LinkedIn

© SINCE 2018

THE JOURNAL. updated version 2020