സ്വപ്നയുടെ ലോക്കറില്‍ നിന്നും ലഭിച്ച പണം 'ലൈഫ്' പദ്ധതിയിലെ കോഴയെന്ന് വിജിലന്‍സ്

സ്വര്‍ണക്കടത്ത കേസ് പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍ നിന്നും കണ്ടെത്തിയ പണം ലൈഫിലെ കോഴയെന്ന് വിജിലന്‍സ്. ആഗസ്റ്റ് രണ്ടിന് 3.80 കോടി സ്വപ്ന ഖാലിദിന് കൈമാറി. ഇതില്‍ ഒരു കോടിയിലധികം രൂപ ഡോളറാക്കാന്‍ ഖാലിദിന് കഴിഞ്ഞില്ല. തുടര്‍ന്ന് ഈ തുക സ്വപ്നക്ക് കൈമാറി. ആഗസ്റ്റ് ആറിന് രണ്ട് ലോക്കറുകളിലേക്ക് സ്വപ്ന മാറ്റി. ബാങ്ക് രേഖകളും മൊഴികളും പരിശോധിച്ച ശേഷമാണ് വിജിലന്‍സ് കണ്ടെത്തല്‍. കോണ്‍സുലേറ്റ് ജനഫലിനും കമ്മീഷന് ലഭിച്ചെന്ന് സ്വപ്ന മൊഴി നല്കി. ലോക്കറിലുണ്ടായിരുന്നത് സ്വര്‍ണക്കടത്തിലെ പണമെന്ന എന്‍.ഐ.എ വാദം വിജിലന്‍സ് തള്ളി.
0 views0 comments