ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരമെഴുതും


കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വിജയദശമി ആഘോഷിക്കുന്നു. നിയന്ത്രണങ്ങളോടെയാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇത്തവണ വിദ്യാരംഭം ഉണ്ടാവില്ല. എഴുത്തിനിരുത്ത് പരമാവധി വീടുകളിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വിദ്യാരംഭത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പരിമിതമായേ കുട്ടികളെ എഴുത്തിനിരുത്തുകയുള്ളൂ. രാവിലെ 7.30 മുതല്‍ വിജയദശമി ചടങ്ങുകള്‍ ആരംഭിക്കും.

0 comments