മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട്. കനത്ത മഴ മറ്റന്നാൾ വരെ നീണ്ട് നിൽക്കും

മലപ്പുറം ജില്ലയിൽ കനത്ത മഴയെ തുടർന്ന് ജാഗ്രത നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വരെ മഴ തുര്‍ന്നേക്കും. 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മി.മീ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. 2021 ഒക്ടോബർ 3 ,4, 5 തിയ്യതികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണമെന്നാണ് നിഗമനം.ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.


പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കുമൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അറിയിപ്പ്.


0 comments